Monday, April 27, 2009

യുക്തിവാദം: ഭാര്യമാരെ ഭീഷണിപ്പെടുത്താനും അല്ലാഹു!

യുക്തിവാദം: ഭാര്യമാരെ ഭീഷണിപ്പെടുത്താനും അല്ലാഹു!
കടപ്പാട്: ഇ.എ.ജബ്ബാര്‍

നബിയേ, നിന്‍റെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക്‌ ഞാന്‍ ജീവിതവി“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്‍ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്......ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. ...മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്‍ക്കല്‍ വന്നു സമ്മതം ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. ...”ഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.[33:28,29]

“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്‍ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്......ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. ...മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്‍ക്കല്‍ വന്നു സമ്മതം ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. ...”

പ്രവാചകന്റെ ഭാര്യമാര്‍ ചെലവിനു ചോദിച്ചുകൊണ്ട് ‘സമരം’ നടത്തിയ കാര്യം വിശദീകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ ആനില്‍ ഓരോ വെളിപാടു വചനവും രൂപം കൊള്ളുന്നതെങ്ങനെയെന്നു സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാന്‍ ഈ ആയത്തുകളും അവയുടെ അവതരണ പശ്ചാതലവും ഉപകരിക്കും എന്നതിനാലാണിതൊക്കെ ഇവിടെ വിശദീകരിക്കാന്‍ മുതിരുന്നത്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു ഖുര്‍ ആനിലുള്ളതെന്ന അവകാശവാദവും ഈ സൂക്തങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നു പരിശോധിക്കാന്‍ വിശ്വാസിവൃന്ദം തയ്യാറാകുമോ? ഒരു ഡസനോളം ഭാര്യമാരുണ്ടായിരുന്ന മുഹമ്മദിന് തന്റെ കൃത്യാന്തരബാഹുല്യത്തിനിടയ്ക്ക് ഈ ഭാര്യമാരുടെ ആവലാതികളും പായാരങ്ങളുമൊക്കെ വലിയ ശല്യമായി തോന്നുക സ്വാഭാവികമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിനു ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതായും വന്നിരിക്കാം. പക്ഷെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തെ ഇങ്ങനെ ചെറുതാക്കേണ്ടിയിരുന്നോ? ദൂതന്റെ ഭാര്യമാരെ ‘മൊഴി ചൊല്ലിക്കല്‍’ ഭീഷണി മുഴക്കി വരുതിക്കു നിര്‍ത്തലാണോ പ്രപഞ്ച നിയന്താവായ സര്‍വ്വശക്തന്റെ ജോലി?

Friday, April 3, 2009

യുക്തിവാദം: അല്ലാഹുവിന്റെ സഹായത്തോടെ ഒരു കൂട്ടക്കശാപ്പ്!

യുക്തിവാദം: അല്ലാഹുവിന്റെ സഹായത്തോടെ ഒരു കൂട്ടക്കശാപ്പ്!

കടപ്പാട്: ഇ.എ.ജബ്ബാര്‍


വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.[33-26]

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.[33-27]

ബനൂ ഖുറൈള എന്ന ജൂതഗോത്രത്തെ ഉന്മൂലനം ചെയ്യാനും അവരുടെ ഭൂമിയും സ്വത്തുക്കളും കൊള്ള ചെയ്യാനും അല്ലാഹു കൂട്ടു നിന്നതിനെ കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.
യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും. ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.

യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി! [അവലംബം- ഇബ്നു ഹിഷാം]അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊണ്ട് ആ മനുഷ്യരെയൊന്നടങ്കം കൂട്ടക്കശാപ്പു ചെയ്യാന്‍ സഹായിച്ച അല്ലാഹുവിന് ആ പാവങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തുകൊണ്ട് ഈ ക്രൂരത ഒഴിവാക്കാന്‍ തോന്നിയില്ല!! സര്‍വ്വശക്തനായ അല്ലാഹു മഹാതന്ത്രജ്ഞന്‍ കൂടിയായിരുന്നുവല്ലോ!!!

Friday, March 27, 2009

ജബ്ബാര്‍ മാഷിന്റെ പ്രഭാഷണം 2

ജബ്ബാര്‍ മാഷിന്റെ പ്രഭാഷണം :




മുഴുവനായി കേള്‍ക്കാന്‍

Tuesday, March 17, 2009

യുക്തിവാദം: യുദ്ധത്തിനു ‘സ്പിരിറ്റു’ പകരുന്ന ദൈവം!

യുക്തിവാദം: യുദ്ധത്തിനു ‘സ്പിരിറ്റു’ പകരുന്ന ദൈവം!
കടപ്പാട്: ഇ.എ.ജബ്ബാര്‍

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്? പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മന‍സ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?

ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി. ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.

ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.

ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.! ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.

പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു. സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത്‌ ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്‍ക്കാന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്?