Thursday, May 14, 2009

സ്നേഹസംവാദം.: ഇടക്കെട്ടിന്റെ ദൈവീകത!

സ്നേഹസംവാദം.: ഇടക്കെട്ടിന്റെ ദൈവീകത!
ഇ.എ.ജബ്ബാര്‍

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് ശ്രീമതി വി പി സുഹറയും അജിതയും മറ്റും ചേര്‍ന്ന് ഒരു പ്രക്ഷോഭധര്‍ണ നടത്തിയിരുന്നു. പുതുപ്പാടിയിലെ ജമീല എന്ന സ്ത്രീക്കും കുടുംബത്തിനുമെതിരെ മഹല്ലു കമ്മിറ്റിക്കാര്‍ നാലു വര്‍ഷത്തോളമായി ഊരു വിലക്കി പീഡിപക്കുന്നതുമായി ബന്ധപ്പെട്ടാണു ധര്‍ണ സംഘടിപ്പിച്ചത്. അതിന്റെ മുന്നോടിയായി ആ സ്ത്രീയെയും കൂട്ടി സുഹറ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോറ്ട്ടും ചാനലുകളിലും പത്രങ്ങളിലും കണ്ടിരുന്നു. എന്റെ സുഹൃത്തുക്കളായ അജിത, സുഹറ,ഹമീദ് ചേന്നമംഗലൂര്‍, ഡോ.ഖദീജ മുംതാസ്, അഡ്വ.സീനത്ത്, ശംസാദ് ഹുസൈന്‍, ഏ പി കുഞ്ഞാമു, അഡ്വ.പി എ പൌരന്‍, ഷിലു ജാസ് എന്നിങ്ങനെ കുറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നെ വിളിച്ചെങ്കിലും ഞാന്‍ പങ്കെടുത്തില്ല.

പങ്കെടുത്തവരെല്ലാം പള്ളിക്കമ്മിറ്റിയെയും, യാഥാസ്ഥിതികരായ മതനേതാക്കളെയും നിശിധമായി വിമര്‍ശിച്ചതായും, അതേ സമയം ഇത്തരം കാടത്തങ്ങള്‍ക്കൊന്നും ഇസ്ലാമുമായി ബന്ധമില്ല എന്ന പതിവു പല്ലവി ആവര്‍ത്തിച്ചതായും പരിപാടി വീക്ഷിച്ച സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ പോകാതിരുന്നത് നന്നായി എന്നപ്പോള്‍ തോന്നുകയും ചെയ്തു.

എന്താണു ഊരുവിലക്കുമായി ബന്ധപ്പെട്ട മതപ്രശ്നം? അതിനു മതം ഉത്തരവാദിയല്ല എന്ന വാദത്തില്‍ കഴമ്പുണ്ടോ?ജമീലയുടെ ഭര്‍ത്താവ് കുറച്ചുകാലം മുമ്പ് അവരെ ത്വലാക് ചൊല്ലി ഉപേക്ഷിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വസ്ഥിതിയില്‍ തുടരുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണു പള്ളിക്കാര്‍ ഇടപെട്ടത്. ജമീല മറ്റൊരു പുരുഷനുമായി “ഇടക്കെട്ട്” ബന്ധത്തിലേര്‍പ്പെട്ട് അവര്‍ ത്വലാക് ചൊല്ലിപ്പിരിഞ്ഞ് 3 മാസം ‘ഇദ്ദ’യും കഴിഞ്ഞ ശേഷം വീണ്ടും നികാഹ് ചെയ്തല്ലാതെ അവര്‍ ഒരുമിച്ചു ജീവിക്കുന്നത് ഇസ്ലാമില്‍ എറിഞ്ഞു കൊല്ലല്‍ അര്‍ഹിക്കുന്ന കുറ്റമാണ്. മഹല്ലുകാരുടെ ആവശ്യപ്രകാരം ഇങ്ങനെയൊരു ഇടക്കെട്ടിനു തയ്യാറാകതിരുന്നതാണ് ജമീലക്കും കുടുംബത്തിനുമെതിരെ ഊരുവിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഇതേ കാരണത്താല്‍ ഊരുവിലക്കപ്പെട്ട വേറെയും കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. വാസ്തവത്തില്‍ പാവം പള്ളിക്കാര്‍ അവരെ ഊരുവിലക്കുകയല്ലേ ചെയ്തുള്ളു. എറിഞ്ഞു കൊന്നില്ലല്ലോ എന്ന സമാധാനമാണെനിക്കുള്ളത്. !!ഈ നിയമം കാന്തപുരം മുസ്ല്യാരെപ്പോലുള്ള ചില യാഥാസ്ഥിതിക മതവിഭാഗക്കാരുടെ മാത്രം പീറക്കിതാബുകളില്‍ ഉള്ളതാണെന്നും ഇതൊന്നും ഇസ്ലാമിലോ ഖുര്‍ ആനിലോ ഇല്ലെന്നുമൊക്കെയാണ് ധര്‍ണയില്‍ പ്രസംഗിച്ചവരൊക്കെ പറഞ്ഞത്. അങ്ങനെ കരുതുന്ന ധാരാളം ശുദ്ധഗതിക്കാര്‍ ഇവിടെയുണ്ട്. എന്നാല്‍ ഇതു പീറക്കിതാബുകളിലല്ല സാക്ഷാല്‍ കുര്‍ ആന്‍ എന്ന പടച്ചോന്റെ കിതാബില്‍ തന്നെയുള്ളതാണെന്ന കാര്യം എത്ര പേര്‍ക്കറിയാം .ഇതാ വെളിപാട്:-

فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنْكِحَ زَوْجاً غَيْرَهُ فَإِن طَلَّقَهَا فَلاَ جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَIf he, the husband, divorces her, after the two utterances [of divorce]; she shall not be lawful to him after that, after the third [utterance of] divorce, until she marries another husband, who has sexual intercourse with her, as reported by the two Shaykhs [Bukhārī and Muslim]. If he, the second husband, divorces her, then neither of them would be at fault, that is, the woman and her first husband, to return to each other, in wedlock, after the completion of the waiting period, if they think that they will maintain God’s bounds. Those, matters mentioned, are God’s bounds, which He makes clear to a people who have knowledge, [a people who] reflect.[ജലാലൈന്‍]

Allah then went back to His saying: (Divorce must be pronounced twice) saying: (And if he hath divorced her) i.e. the third time, (then she is not lawful unto him thereafter) after the third divorce (until she hath wedded another husband) and the marriage must be consummated. (Then if he (the other husband) divorce her) this was revealed about 'Abd al-Rahman Ibn al-Zubayr, (it is no sin for both of them) the first husband and the woman (that they come together again) with a new dowry and marriage contract (if they consider) if they know (that they are able to observe the limits of Allah) the rulings of Allah regulating the relationship between husband and wife. (These are the limits of Allah) these are Allah's rulings and obligations. (He manifesteth them for people who have knowledge) they are from Allah and believe them to be so.[ഇബ്നു അബ്ബാസ്]

“മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ ഇനി മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതു വരെ അവളെ അവനു വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ അവന്‍ അവളെ തലാഖ് ചെയ്തു കഴിഞ്ഞാല്‍, അല്ലാഹുവിന്റെ നിയമം പാലിക്കുമെന്നവര്‍ക്കുറപ്പുണ്ടെങ്കില്‍ അന്യോന്യം മടങ്ങുതില്‍ അവര്‍ക്കു കുറ്റമില്ല. ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാണ്.” (2:230)

അപരിഷ്കൃതരായ നാടോടി ഗോത്രക്കരുടെ ഇടയില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന പ്രാകൃത ഗോത്ര സദാചാരമാണിതൊക്കെ. അതെല്ലാം വാരിവലിച്ചു ക്രോഡീകരിക്കുകയാണ് മുഹമ്മദിന്റെ ഗോത്രദൈവമയിരുന്ന അല്ലാഹു ചെയ്തത്. അതിന്റെ ദുരിതവും പ്രതിസന്ധിയുമാണിന്നും ഈ പാവം മനുഷ്യര്‍‍ അനുഭവിക്കുന്നത്. ഈ കാര്യം തുറന്നു പറഞ്ഞ് ഈ അന്ധവിശ്വാസിക്കൂട്ടത്തെ ആ ഇരുട്ടില്‍നിന്നും മോചിപ്പിക്കുന്നതിനു പകരം എല്ലാം പാവം മുസ്ല്യാക്കന്മാരുടെ തലയില്‍ കേറ്റി വെച്ച് ഈ അല്ലാഹുവിനെയും മതത്തെയും എന്തിനു നാം വെള്ള പൂശണം? ഈ മതപ്രമാണങ്ങളെയും ഗോത്രദൈവങ്ങളെയും കാലത്തിന്റെ കമ്പോസ്റ്റ് കുഴികളില്‍ നിക്ഷേപിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു.

തോന്നും പോലെ ഭാര്യമാരെ മൊഴി ചൊല്ലുന്നവര്‍ക്കുള്ള ഒരു ശിക്ഷയെന്ന മട്ടിലാണത്രെ ഇങ്ങനെയൊക്കെ വ്യവസ്ഥ വെച്ചത്! ശരിയാണപ്പറഞ്ഞത്. അവനവന്റെ സാധനം മര്യാദയ്ക്കു സൂക്ഷിക്കാത്തവര്‍ക്ക് അതു മറ്റൊരാള്‍ കൊണ്ടു പോയി കുറച്ചു കാലം ഉപയോഗിച്ച് കേടാക്കി തിരിച്ചു കൊടുക്കുക എന്നത് ഒരു ശിക്ഷതന്നെയാണ്. സാധനം വല്ല കാറോ, ഫ്രിഡ്ജ്ജോ ടീവിയോ ഒക്കെയാണെങ്കില്‍ ഈ ലോജിക് കൊള്ളാം. പക്ഷെ സ്ത്രീയും ആത്മാഭിമാനമുള്ള ഒരു മനുഷ്യവ്യക്തിയാണങ്കില്‍ ഈ ശിക്ഷ ആരാണഭുവിക്കുന്നത്? തെറ്റു ചെയ്ത പുയ്യാപ്ലയോ അതോ ഇക്കാര്യത്തില്‍ നിരപരാധിയായ ആ പാവം സ്ത്രീയോ?

തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്‍കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി വെച്ച ഈ ദൈവം തമ്പുരാന്റെ യുക്തിയും നീതിയും അപാരം തന്നെ!!

1 comment:

പ്രതിവാദം said...

തന്റെ ഭര്‍ത്താവ്, അയാളുടെ കൊള്ളരുതായ്മ കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ, മുന്‍ കോപം കൊണ്ടോ ഒക്കെ ചെയ്തു പോയ ഒരു അബദ്ധത്തിന്റെ പേരില്‍ ഈ സ്ത്രീ തന്റെ ആത്മാഭിമാനം മറ്റൊരു പുരുഷന്റെ കിടപ്പറയില്‍ പണയം നല്‍കി തിരിച്ചു വരണം എന്നു സദാചാര വ്യവസ്ഥയുണ്ടാക്കി വെച്ച ഈ ദൈവം തമ്പുരാന്റെ യുക്തിയും നീതിയും അപാരം തന്നെ!!