Thursday, May 21, 2009

യുക്തിവാദം: സ്ത്രീകളെ‍ കെട്ടിപ്പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിക്കണം

യുക്തിവാദം: സ്ത്രീകളെ‍ കെട്ടിപ്പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിക്കണം
കടപ്പാട്: ഇ.എ. ജബ്ബാര്‍

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു. (33:30)(O ye wives of the Prophet! Whosoever of you committeth manifest lewdness) plain adultery with witnesses to testify against you, (the punishment for her will be doubled) flogging and stoning, (and that) punishment (is easy for Allah.

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.(33:32)

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.(33:33)

നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(33:34)

( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33:35

ഡസന്‍ കണക്കിനു ഭാര്യമാരെ വെച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് തന്റെ ഭാര്യമാരുടെ പരിശുദ്ധിയെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചുമൊക്കെ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. അവര്‍ മറ്റുള്ളവരുമായി കാണുന്നതും സംസാരിക്കുന്നതുമൊക്കെ അയാള്‍ക്കസഹ്യമായും തോന്നിയേക്കാം. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അയാള്‍ എല്ലാതന്ത്രങ്ങളും പയറ്റും. ഇവിടെ മുഹമ്മദ് ഇക്കാര്യത്തിലും തന്റെ പോക്കറ്റ് ദൈവമായ അല്ലാഹുവിനെത്തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. നബിയുടെ ഭാര്യമാരെ ഉദ്ദേശിച്ച് ഇറക്കിയ ഈ “വെളിപാടുകള്‍” മറ്റു സ്ത്രീകള്‍ക്കും ബാധകമാണെന്നാണു മുസ്ലിം പണ്ഡിതന്മാരുടെ പൊതു അഭിപ്രായം. ഈ കുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ചില ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട് പണ്ഡിതര്‍. 1.നബി പറഞ്ഞു: “സ്ത്രീകള്‍ ഗോപ്യമാക്കി വെക്കപ്പെടേണ്ടവരാണ്. വീട്ടില്‍നിന്ന് അവര്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളുടെ നേരെ കണ്ണു വെക്കും. അവള്‍ വീട്ടിനകത്തായിരിക്കുമ്പോഴാണ് റബ്ബിന്റെ കാരുണ്യവുമായി അവള്‍ ഏറ്റവും അടുത്തവളായിരിക്കുക.” 2.അനസ് പറയുന്നു: ഏതാനും സ്ത്രീകള്‍ നബിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ എല്ലാ പുണ്യങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടവുമെല്ലാം പുരുഷന്മാര്‍ സ്വന്തമാക്കുന്നു. അത്തരം പ്രതിഫലം ലഭിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്കില്ലല്ലോ. നബി പറഞ്ഞു: “നിങ്ങളില്‍ ഒരുവള്‍ വീട്ടില്‍ ഇരുന്നാല്‍ തന്നെ യോദ്ധാക്കളുടെ പ്രവൃത്തി ചെയ്തവളായല്ലോ.”ഇതു ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ടതില്ലെന്നും അവര്‍ പുറത്തിറങ്ങരുതെന്നും മുസ്ലിം പണ്ഡിതര്‍ വാദിക്കുന്നത്. താലിബാന്‍ കാര്‍ സ്ത്രീകളെ വേട്ടയാടുന്നതിന്റെ ദീനീ പ്രസക്തിയും ഇതു തന്നെ.

1 comment:

പ്രതിവാദം said...

ഡസന്‍ കണക്കിനു ഭാര്യമാരെ വെച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് തന്റെ ഭാര്യമാരുടെ പരിശുദ്ധിയെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചുമൊക്കെ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. അവര്‍ മറ്റുള്ളവരുമായി കാണുന്നതും സംസാരിക്കുന്നതുമൊക്കെ അയാള്‍ക്കസഹ്യമായും തോന്നിയേക്കാം. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അയാള്‍ എല്ലാതന്ത്രങ്ങളും പയറ്റും. ഇവിടെ മുഹമ്മദ് ഇക്കാര്യത്തിലും തന്റെ പോക്കറ്റ് ദൈവമായ അല്ലാഹുവിനെത്തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി.