Tuesday, July 21, 2009

സ്നേഹസംവാദം.: ഇസ്ലാമും സൂര്യഗ്രഹണവും.

സ്നേഹസംവാദം.: ഇസ്ലാമും സൂര്യഗ്രഹണവും.
കടപ്പാട്: ഇ.എ ജബ്ബാര്‍

അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. ! സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !

1 comment:

പ്രതിവാദം said...

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !