Tuesday, January 6, 2009

സ്നേഹസംവാദം.: ഇഹലോകത്ത് തല്ലും പരലോകത്ത് തിയ്യും!

സ്നേഹസംവാദം.: ഇഹലോകത്ത് തല്ലും പരലോകത്ത് തിയ്യും!
കടപ്പാട്: ഇ.എ.ജബ്ബാര്‍

“അബൂസ ഈദുല്‍ ഖുദ് രി പറയുന്നു: ഒരിക്കല്‍ തിരുമേനി പെരുന്നാള്‍ ദിവസം നമസ്കാര മൈതാനത്ത് സ്ത്രീകളുടെ അടുത്തേക്കു വന്നു. അവിടെ വെച്ച് അരുളി: സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികപേരും സ്തീകളായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്. “തിരുമേനീ , എന്താണങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു. തിരുമേനി അരുളി: അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചുകൊണ്ടും ശകാരിച്ചുകൊണ്ടുമിരിക്കും. മാത്രമല്ല, ഭര്‍ത്താക്കന്മാരോടു നന്ദികേടു കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളെക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു: “തിരുമേനീ, ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണു കുറവ്?” തിരുമേനി അരുളി: സ്ത്രീയുടെ സാക്ഷ്യത്തിനു അര പുരുഷന്റെ സാക്ഷ്യത്തിന്റെ മൂല്യമല്ലേ ദൈവം കല്‍പ്പിക്കുന്നുള്ളു. .. അവര്‍ക്കു ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണമാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീകള്‍ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ക്ക് ദീന്‍ കുറവായതിന്റെ ലക്ഷണമാണത്.”
[ബുഖാരി 203- സി എന്‍ പരിഭാഷ]

ഇബ് നു അബ്ബാസ് നിവേദനം ചെയ്ത സൂര്യഗ്രഹണ സമയത്തെ നമസ്കാരം സംബന്ധിച്ച ഹദീസില്‍നിന്ന്: “ദൈവദൂതരേ അങ്ങ് നമസ്കാരവേളയില്‍ എന്തോ നീട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നപോലെ കൈകള്‍ നീട്ടുന്നതും പിന്നെ പുറകോട്ടു മാറുന്നതും ഞങ്ങള്‍ കണ്ടല്ലോ എന്ന് അനുചരന്മാര്‍ ചോദിച്ചു. തിരുമേനി അരുളി: “ഞാന്‍ ആ നില്‍പ്പില്‍ സ്വര്‍ഗ്ഗം കണ്ടു. സ്വര്‍ഗ്ഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാന്‍ കൈ നീട്ടി. ഞാനതു കരസ്ഥമാക്കി കൊണ്ടു വന്നിരുന്നെങ്കില്‍ ലോകം നിലനില്‍ക്കുന്ന കാലമത്രയും നിങ്ങള്‍ക്കതില്‍നിന്നും ഭക്ഷിക്കുവാന്‍ കഴിയുമായിരുന്നു. ഞാന്‍ നരകത്തെയും കണ്ടു. ഞാന്‍ കണ്ട പോലുള്ള ഭയാനകമായ ഒരു കാഴ്ച്ച ഇതിനു മുമ്പ് കണ്ടിട്ടില്ല. നരകവാസികള്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. “ദൈവദൂതരേ എന്താണതിനു കാരണം” എന്നു അനുചരന്മാര്‍ ചോദിച്ചു. തിരുമേനി അരുളി: “കാരണം സ്ത്രീകളുടെ നിഷേധ സ്വഭാവം തന്നെ. “സ്ത്രീകള്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ?” തിരുമേനി അരുളി: “ഭര്‍ത്താക്കന്മാരോടും അവര്‍ ചെയ്തുകൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകള്‍ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീയോട് ഔദാര്യം കാണിച്ചു . എന്നിട്ട് ഒരിക്കല്‍ അവള്‍ ഇഷ്ടപ്പെടാത്തത് നിന്നില്‍നിന്നു സംഭവിച്ചു. എങ്കില്‍ ‘നിങ്ങളില്‍നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്കു ലഭിച്ചിട്ടേയില്ല’ എന്ന് അവള്‍ പറയും.”
[ബുഖാരി-545, ]
സ്ത്രീകള്‍ ദുശ്ശകുനമാണെന്നും, സ്ത്രീകളില്‍ സത്സ്വഭാവികള്‍ തീരെയില്ലെന്നും അവരെ ഭരണമേല്‍പ്പിച്ചാല്‍ നാടു മുടിയുമെന്നുമൊക്കെ തിരുമേനി പല സന്ദര്‍ഭങ്ങളിലായി അരുളിയിട്ടുണ്ട്.!ഭര്‍ത്താക്കന്മാരോടുള്ള അനുസരണക്കേടു കാരണം ഇഹലോകത്തെ തല്ലിനു പുറമെ പരലോകത്തെ നരകവും സ്ത്രീകള്‍ക്കുറപ്പാണ്. കൂടാതെ ബുദ്ധിയും ദീനും കുറവായതിനാലുള്ള ശിക്ഷയും ! ബുദ്ധി കുറവായതു സ്ത്രീയുടെ കുറ്റം കൊണ്ടല്ലെങ്കിലും അതിനും അവള്‍ ശിക്ഷ അനുഭവിക്കണം. ദീന്‍ [മതപരമായ പുണ്യങ്ങള്‍] കുറവായത് ആര്‍ത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാലാണ്. അതും അവളുടെ കുറ്റം തന്നെ! സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നും അവരുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യതന്റെ പകുതി മൂല്യമേയുള്ളുവെന്നും നിശ്ചയിച്ചത് ആരാണ്? ദൈവമോ ദൂതനോ? ആരായാലും അതൊരു ബുദ്ധിശൂന്യതയായിപ്പോയില്ലേ എന്നാണെന്റെ സംശയം! ബുദ്ധിയും പ്രാപ്തിയുമുള്ളവര്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ട്. മന്ദബുദ്ധികളും ഇരു കൂട്ടരിലുമുണ്ട്. സ്ത്രീകളൊക്കെ ബുദ്ധിശൂന്യരാണെന്ന സാമാന്യവല്‍ക്കരണം മുഹമ്മദിന്റെ മുന്‍ വിധിയോ തെറ്റിദ്ധാരണയോ മൂലം ഉണ്ടായതായിരിക്കാം. മുഹമ്മദ് ചിന്തിക്കുന്നതൊക്കെ ശരി വെക്കാനല്ലേ അദ്ദേഹത്തിന്റെ ദൈവത്തിനും കഴിയൂ!ഒരു ദൈവവും ദൂതനും ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോള്‍ അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധവും വിവേകവും കാണിക്കേണ്ടതായിരുന്നു.! കാരണം ഇത്തരം നിലപാടുകള്‍ മൂലമാണ് ഈ സമുദായം ഇങ്ങനെയൊക്കെയായിത്തീര്‍ന്നത്. കോടിക്കണക്കിനു മനുഷ്യസ്ത്രീകള്‍ക്കു സാമൂഹ്യജീവിതത്തിന്റെ പുറം ലോകം നിഷേധിക്കപ്പെട്ടത്!!

1 comment:

പ്രതിവാദം said...

സ്ത്രീകള്‍ ദുശ്ശകുനമാണെന്നും, സ്ത്രീകളില്‍ സത്സ്വഭാവികള്‍ തീരെയില്ലെന്നും അവരെ ഭരണമേല്‍പ്പിച്ചാല്‍ നാടു മുടിയുമെന്നുമൊക്കെ തിരുമേനി പല സന്ദര്‍ഭങ്ങളിലായി അരുളിയിട്ടുണ്ട്.!ഭര്‍ത്താക്കന്മാരോടുള്ള അനുസരണക്കേടു കാരണം ഇഹലോകത്തെ തല്ലിനു പുറമെ പരലോകത്തെ നരകവും സ്ത്രീകള്‍ക്കുറപ്പാണ്. കൂടാതെ ബുദ്ധിയും ദീനും കുറവായതിനാലുള്ള ശിക്ഷയും ! ബുദ്ധി കുറവായതു സ്ത്രീയുടെ കുറ്റം കൊണ്ടല്ലെങ്കിലും അതിനും അവള്‍ ശിക്ഷ അനുഭവിക്കണം. ദീന്‍ [മതപരമായ പുണ്യങ്ങള്‍] കുറവായത് ആര്‍ത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാലാണ്. അതും അവളുടെ കുറ്റം തന്നെ! സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നും അവരുടെ സാക്ഷ്യത്തിനു പുരുഷന്റെ സാക്ഷ്യതന്റെ പകുതി മൂല്യമേയുള്ളുവെന്നും നിശ്ചയിച്ചത് ആരാണ്? ദൈവമോ ദൂതനോ? ആരായാലും അതൊരു ബുദ്ധിശൂന്യതയായിപ്പോയില്ലേ എന്നാണെന്റെ സംശയം! ബുദ്ധിയും പ്രാപ്തിയുമുള്ളവര്‍ സ്ത്രീകളിലും പുരുഷന്മാരിലുമുണ്ട്. മന്ദബുദ്ധികളും ഇരു കൂട്ടരിലുമുണ്ട്. സ്ത്രീകളൊക്കെ ബുദ്ധിശൂന്യരാണെന്ന സാമാന്യവല്‍ക്കരണം മുഹമ്മദിന്റെ മുന്‍ വിധിയോ തെറ്റിദ്ധാരണയോ മൂലം ഉണ്ടായതായിരിക്കാം. മുഹമ്മദ് ചിന്തിക്കുന്നതൊക്കെ ശരി വെക്കാനല്ലേ അദ്ദേഹത്തിന്റെ ദൈവത്തിനും കഴിയൂ!ഒരു ദൈവവും ദൂതനും ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോള്‍ അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധവും വിവേകവും കാണിക്കേണ്ടതായിരുന്നു.! കാരണം ഇത്തരം നിലപാടുകള്‍ മൂലമാണ് ഈ സമുദായം ഇങ്ങനെയൊക്കെയായിത്തീര്‍ന്നത്. കോടിക്കണക്കിനു മനുഷ്യസ്ത്രീകള്‍ക്കു സാമൂഹ്യജീവിതത്തിന്റെ പുറം ലോകം നിഷേധിക്കപ്പെട്ടത്!