Thursday, January 1, 2009

സ്നേഹസംവാദം.: ഭാര്യയെ തല്ലണമെന്നു ഖുര്‍ ആന്‍....ചര്‍ച്ച തുടരുന്നു...

സ്നേഹസംവാദം.: ഭാര്യയെ തല്ലണമെന്നു ഖുര്‍ ആന്‍....ചര്‍ച്ച തുടരുന്നു...

യുക്തിവാദികളെക്കാള്‍ ഭാര്യയെ തല്ലുന്നവരാണു മുസ്ലിങ്ങളെന്ന് ജബ്ബാര്‍ മാഷിനു ഏത് സ്റ്റാറ്റിസ്റ്റിക്സ് വെച്ച് തെളിയിക്കാന്‍ കഴിയും?

അങ്ങനെ പറഞ്ഞെങ്കിലല്ലേ സ്റ്റാറ്റിസ്റ്റിക്കുമായി വരേണ്ടതുള്ളു. പറഞ്ഞതിനു മറുവാദമില്ലെങ്കില്‍ പിന്നെ പറയാത്തതു പറഞ്ഞെന്നു ആരോപിച്ചു മറുപടി പറ്യേണ്ടി വരും. അതു സ്വാഭാവികം. ഞാന്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരുന്നതും ഇനിയും പറയാന്‍ പോകുന്നതും ഇതാണ് :-

ഖുര്‍ ആന്‍ ദൈവം പറഞ്ഞതോ എഴുതിയതോ ഇറക്കിയതോ ആയ ഒരു കൃതിയല്ല. അതു മനുഷ്യന്റെ രചനയാണ്. അതിനുള്ള തെളിവ് അതിന്റെ ഉള്ളടക്കം തന്നെ. ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതരായ നാടോടി അറബികളുടെ ഗോത്ര മൂല്യങ്ങളാണ് അതില്‍ പ്രതിഫലിക്കുന്നത്. അടിമപ്പെണ്ണിനെ യജമാനനു ലൈംഗികാവശ്യത്തിനുപയോഗിക്കാമെന്ന് ആ ഗ്രന്ഥം പറയുന്നു. സ്ത്രീ പുരുഷന്റെ കൃഷിസ്ഥലമാണെന്നു പറയുന്നു. ഭാര്യയെ അടിക്കാമെന്നു പറയുന്നു. ഇതൊന്നും സംസ്കാരമുള്ള ഒരു മനുഷ്യനും ഇന്നത്തെ കാലത്ത് അംഗീകരിക്കാന്‍ കഴിയാത്തതും പ്രാകൃതവുമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥം ദൈവത്തിന്റെയല്ല. മനുഷ്യന്റെയാണെങ്കില്‍ അതിനെ നാം കുറ്റപ്പെടുത്തേണ്ടതുമില്ല. കാരണം അതെഴുതപ്പെട്ട കാലഘട്ടത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നാമിന്നു കരുതുന്നപോലെ മോശപ്പെട്ട കാ‍ര്യങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇതെല്ലാം വളച്ചുകെട്ടില്ലാതെ ഈ മതഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തി വെച്ചതും. ഇന്നു പക്ഷെ മതവക്താക്കളെ‍ ഇതെല്ലാം വളരെയേറെ അലോസരപ്പെടുത്തുന്നു. അതിന്റെ പ്രത്യക്ഷമായ പ്രകടനങ്ങളാണ് ഇവിടെയും നടക്കുന്നത്. മുസ്ലിംങ്ങളെല്ലാം ആറാം നൂറ്റാണ്ടിന്റെ സദാചാരം ഉള്‍ക്കൊണ്ടല്ല ഇന്നു ജീവിക്കുന്നത്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ നീതിബോധവും സംസ്കാരവും അവരും ആര്‍ജ്ജിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് ഭാര്യയെ തല്ലുന്നവര്‍ അവരിലും കുറവായിരിക്കും. പക്ഷെ ഖുര്‍ ആനിന്റെ രക്ഷകരായി ചമയാന്‍ വിധിക്കപ്പെട്ടവര്‍ ഇത്തരം സംസ്കാരശൂന്യതകളെപ്പോലും സങ്കോചമില്ലാതെ ന്യായീകരിക്കുന്നു. അതവരുടെ ദുര്യോഗം എന്നേ പറയേണ്ടു. കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമൊക്കെ താരതമ്യേന മുസ്ലിംങ്ങള്‍ ഇന്നും പിന്നിലാണെന്നത് സത്യമല്ലേ? പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ കല്യാണം കഴിച്ചയക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെയാണ് ഈ സമുദായത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികളും സാംസ്കാരികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നിലാകുന്നത്. അതൊക്കെ തുറന്നു പറയുന്നത് വിദ്വേഷംകൊണ്ടാണെന്നൊക്കെ വ്യാഖ്യാനിക്കുന്നവരോടു സഹതപിക്കുകയേ നിര്‍വ്വാഹമുള്ളു.

മതം മനുഷ്യന്‍ ഉണ്ടാക്കിയതാണ് അതില്‍ കാലഹരണപ്പെട്ട മൂല്യങ്ങളുണ്ട്. അവയെ അടയിരുന്നു സംരക്ഷിക്കാനല്ല, കാലോചിതമായി നവീകരിക്കാനാണു നാം ശ്രമിക്കേണ്ടത്. ഇതാണു പറയാന്‍ ശ്രമിക്കുന്നത്. അതിനിയും പറഞ്ഞുകൊണ്ടേയിരിക്കും. ചര്‍ച്ച സജീവമാക്കുന്ന എല്ല സുഹൃത്തുക്കള്‍ക്കും, നന്ദി. പ്രത്യേകിച്ച് നിത്യസാക്ഷിക്കും ഇസ്ലാം വിചാരത്തിനും വളരെ നന്ദി. പുതു വത്സരാശംസകള്‍ !

കടപ്പാട്:
ഇ.എ.ജബ്ബാര്‍

1 comment:

പ്രതിവാദം said...

യുക്തിവാദികളെക്കാള്‍ ഭാര്യയെ തല്ലുന്നവരാണു മുസ്ലിങ്ങളെന്ന് ജബ്ബാര്‍ മാഷിനു ഏത് സ്റ്റാറ്റിസ്റ്റിക്സ് വെച്ച് തെളിയിക്കാന്‍ കഴിയും?

അങ്ങനെ പറഞ്ഞെങ്കിലല്ലേ സ്റ്റാറ്റിസ്റ്റിക്കുമായി വരേണ്ടതുള്ളു. പറഞ്ഞതിനു മറുവാദമില്ലെങ്കില്‍ പിന്നെ പറയാത്തതു പറഞ്ഞെന്നു ആരോപിച്ചു മറുപടി പറ്യേണ്ടി വരും. അതു സ്വാഭാവികം.
ഞാന്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരുന്നതും ഇനിയും പറയാന്‍ പോകുന്നതും ഇതാണ് :-
ഖുര്‍ ആന്‍ ദൈവം പറഞ്ഞതോ എഴുതിയതോ ഇറക്കിയതോ ആയ ഒരു കൃതിയല്ല. അതു മനുഷ്യന്റെ രചനയാണ്.
അതിനുള്ള തെളിവ് അതിന്റെ ഉള്ളടക്കം തന്നെ. ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതരായ നാടോടി അറബികളുടെ ഗോത്ര മൂല്യങ്ങളാണ് അതില്‍ പ്രതിഫലിക്കുന്നത്. അടിമപ്പെണ്ണിനെ യജമാനനു ലൈംഗികാവശ്യത്തിനുപയോഗിക്കാമെന്ന് ആ ഗ്രന്ഥം പറയുന്നു. സ്ത്രീ പുരുഷന്റെ കൃഷിസ്ഥലമാണെന്നു പറയുന്നു. ഭാര്യയെ അടിക്കാമെന്നു പറയുന്നു. ഇതൊന്നും സംസ്കാരമുള്ള ഒരു മനുഷ്യനും ഇന്നത്തെ കാലത്ത് അംഗീകരിക്കാന്‍ കഴിയാത്തതും പ്രാകൃതവുമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥം ദൈവത്തിന്റെയല്ല. മനുഷ്യന്റെയാണെങ്കില്‍ അതിനെ നാം കുറ്റപ്പെടുത്തേണ്ടതുമില്ല. കാരണം അതെഴുതപ്പെട്ട കാലഘട്ടത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നാമിന്നു കരുതുന്നപോലെ മോശപ്പെട്ട കാ‍ര്യങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇതെല്ലാം വളച്ചുകെട്ടില്ലാതെ ഈ മതഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തി വെച്ചതും. ഇന്നു പക്ഷെ മതവക്താക്കളെ‍ ഇതെല്ലാം വളരെയേറെ അലോസരപ്പെടുത്തുന്നു. അതിന്റെ പ്രത്യക്ഷമായ പ്രകടനങ്ങളാണ് ഇവിടെയും നടക്കുന്നത്.
മുസ്ലിംങ്ങളെല്ലാം ആറാം നൂറ്റാണ്ടിന്റെ സദാചാരം ഉള്‍ക്കൊണ്ടല്ല ഇന്നു ജീവിക്കുന്നത്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ നീതിബോധവും സംസ്കാരവും അവരും ആര്‍ജ്ജിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് ഭാര്യയെ തല്ലുന്നവര്‍ അവരിലും കുറവായിരിക്കും. പക്ഷെ ഖുര്‍ ആനിന്റെ രക്ഷകരായി ചമയാന്‍ വിധിക്കപ്പെട്ടവര്‍ ഇത്തരം സംസ്കാരശൂന്യതകളെപ്പോലും സങ്കോചമില്ലാതെ ന്യായീകരിക്കുന്നു. അതവരുടെ ദുര്യോഗം എന്നേ പറയേണ്ടു.
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമൊക്കെ താരതമ്യേന മുസ്ലിംങ്ങള്‍ ഇന്നും പിന്നിലാണെന്നത് സത്യമല്ലേ? പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ കല്യാണം കഴിച്ചയക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെയാണ് ഈ സമുദായത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികളും സാംസ്കാരികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നിലാകുന്നത്. അതൊക്കെ തുറന്നു പറയുന്നത് വിദ്വേഷംകൊണ്ടാണെന്നൊക്കെ വ്യാഖ്യാനിക്കുന്നവരോടു സഹതപിക്കുകയേ നിര്‍വ്വാഹമുള്ളു.
മതം മനുഷ്യന്‍ ഉണ്ടാക്കിയതാണ് അതില്‍ കാലഹരണപ്പെട്ട മൂല്യങ്ങളുണ്ട്. അവയെ അടയിരുന്നു സംരക്ഷിക്കാനല്ല, കാലോചിതമായി നവീകരിക്കാനാണു നാം ശ്രമിക്കേണ്ടത്. ഇതാണു പറയാന്‍ ശ്രമിക്കുന്നത്. അതിനിയും പറഞ്ഞുകൊണ്ടേയിരിക്കും.

ചര്‍ച്ച സജീവമാക്കുന്ന എല്ല സുഹൃത്തുക്കള്‍ക്കും, നന്ദി. പ്രത്യേകിച്ച് നിത്യസാക്ഷിക്കും ഇസ്ലാം വിചാരത്തിനും വളരെ നന്ദി. പുതു വത്സരാശംസകള്‍ !