Sunday, December 28, 2008

ഖുര്‍ ആന്‍: ഇസ്ലാമിക സദാചാരം 2

ഖുര്‍ ആന്‍: ഇസ്ലാമിക സദാചാരം 2

ഇ.എ.ജബ്ബാര്‍.

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )

അല്ലാഹു വിശാലമാക്കിത്തന്ന ഈ സൌകര്യങ്ങളെല്ലാം , പക്ഷെ സമ്പന്നരും, സ്വതന്ത്രരുമായ പുരുഷന്മാര്‍ക്കു മാത്രമേ ആസ്വദിക്കാനാവൂ എന്നത് ഇസ്ലാമിന്റെ വര്‍ഗ്ഗസ്വഭാവമെന്തെന്നു നമുക്കു മനസ്സിലാക്കിത്തരുന്നു. ദരിദ്രനായോ അടിമയായോ ജീവിക്കേണ്ടി വരുന്ന പുരുഷന് തന്റെ ലൈംഗിക വികാരങ്ങള്‍ക്കു കടിഞ്ഞാണിട്ടു തന്നെ കഴിയേണ്ടി വരുന്നു. അടിമകളെ അക്കാലത്തു വരിയുടച്ച് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. അല്ലാഹുവോ നബിയോ അതേകുറിച്ചൊന്നും പറഞ്ഞതായും കാണുന്നില്ല.

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും ഈ സദാചാര നിയമക്കാര്‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകരം തനിക്കും അവകാശമുണ്ടെന്നു വ്യാഖ്യാനിച്ച് പണിയൊപ്പിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-

“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

ഇസ്ലാമിന്റെ സദാചാരം ആരുടെ താല്‍പ്പര്യമാണു സംരക്ഷിക്കുന്നത്?സ്വതന്ത്രനും സമ്പന്നനുമായ പുരുഷന്റെ മാത്രം!ഇനി സമ്പന്നരില്‍ തന്നെ അധികാരവും പ്രമാണിത്തവും കൂടുതലുള്ളവര്‍ക്കോ ? അവര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ വേറെയും !
പ്രവാചകന്റെ സദാചാരം ഇതാ ഖുര്‍ ആന്‍ ഇങ്ങനെ

വിവരിക്കുന്നു:- يٰأَيُّهَا ٱلنَّبِيُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِي هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ ٱلنَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً

“അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാരെയും, അതു കൂടാതെ താങ്കള്‍ക്കു സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല. സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50)

تُرْجِي مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذَلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِي قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً

“ഈ സ്ത്രീകളില്‍ നിനക്ക് ഇഷ്ടമുള്ളവരെ അകറ്റി നിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും അക്റ്റി നിര്‍ത്തിയവരെ ഇഷ്ടമുള്ളപ്പോള്‍ തെരികെ വിളിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിലൊന്നും താങ്കള്‍ക്ക് ഒരു പ്രയാസവുമുണ്ടാവുകയില്ല. അവരുടെ കണ്ണു കുളിര്‍ക്കാനും അവര്‍ ദുഖിക്കാതിരിക്കാനും താങ്കള്‍ ‍ കൊടുക്കുന്നതില്‍നിന്നും സംതൃപ്തരാകാനുമൊക്കെ ഇതാണു നല്ല രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. സര്‍വ്വജ്ഞനും സ്നേഹമുള്ളവനുമാണു ദൈവം!”(33:51)

പ്രവാചക്ന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ഇസ്ലാമിന്റെ ഭരണാധികാരികളായി പിന്നീടു വന്ന രാജാക്കന്മാരും ഖലീഫമാരുമൊക്കെ ആയിരക്കണക്കിനു വെപ്പാട്ടികളെയും ഭാര്യമാരെയും വെച്ചു സുഖിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രവാചകന്മാര്‍ക്ക് ഇഷ്ടം പോലെ ഭാര്യമാരും വെപ്പാട്ടികളും സ്വയം സമര്‍പ്പിക്കാന്‍ വരുന്ന മറ്റു സ്ത്രീകളും....സമ്പന്നരായ ഉടമകള്‍ക്ക് 4 ഭാര്യമാരും കാശു കൊടുത്തു വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടികളും പിന്നെ മുത് അയും.....സധാരണക്കാര്‍ക്ക് മഹറു കൊടുക്കാന്‍ കഴിയുന്നത്ര ഭാര്യമാരും വാങ്ങാന്‍ പറ്റുന്നത്ര വെപ്പാട്ടിയും ...അടിമക്ക് യജമാനന്‍ സമ്മതിച്ചാല്‍ ഒരു ഭാര്യ. അതും യജമാനന്റെ ആവശ്യം കഴിഞ്ഞു കിട്ടിയാല്‍ മാത്രം....സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്നോ ഉടമയില്‍ നിന്നോ വല്ലപ്പോഴും ഒത്തു കിട്ടുന്ന ഉഴം മാത്രം...ഇന്നത്തെ കുടുംബം, കുടുംബത്തില്‍ മാത്രമൊതുങ്ങുന്ന ലൈംഗികത., സദാചാരം ; ഇതൊക്കെ ഇസ്ലാമിന്റെ സദാചാരത്തില്‍ നിന്നും എത്ര അകലെയാണെന്നൊന്നാലോചിച്ചു നോക്കൂ...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ഞാന്‍ ഇസ്ലാം വിചാരക്കാരെ വെല്ലു വിളിക്കുന്നു.

ഇവിടെ ഉദ്ധരിച്ചിട്ടുള്ളതൊന്നും തിരൂരങ്ങാടി അച്ചടിച്ച കിതാബുകളല്ല, സാക്ഷാല്‍ ഖുര്‍ ആനും ഹദീസും മാത്രമാണെന്നും ഓര്‍മ്മിപ്പിക്കുന്നു.

ഇ.എ.ജബ്ബാര്‍.

4 comments:

പ്രതിവാദം said...

ഇസ് ലാം വിചാരം said...
ea jabbar said...

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ عدو لكم فاحذروهم
“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

_________________________
ഖുര്‍ ആന്‍ വാക്കര്‍ത്ഥം വെച്ച് മാത്രം തെറ്റിദ്ധരിപ്പിക്കരുതേ മാഷെ.

ഓരോ സൂക്തത്തിനും അവതരണ പശ്ചാത്തലമുണ്ട്. തദാനുസാരമുള്ള വ്യാഖ്യാനമുണ്ട്. വിശദീകരണങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുമുണ്ട്.

ഇവിടെ "സ്വന്തം അടിമസ്ത്രീകളോ" എന്നത് കൊണ്ടുദ്ദേശിക്കുന്നത് പറയാം.

1. ഇസ്ലാം അടിമത്തവ്യവസ്ഥിതിയെ അംഗീകരിച്ചിട്ടില്ല.

2. അടിമകള്‍ എന്ന പ്രയോഗത്തെപ്പോലും എതിര്‍ത്ത ആളാണു പ്രവാചകന്‍. പിന്നെ ലാഘവത്തോടെ 'അടിമസ്ത്രീകള്‍' എന്നു പറഞ്ഞു പോകുന്നത് ശരിയല്ല.

3.ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. അതിനൊരു പശ്ചാത്തലമുണ്ട്. യുദ്ധാവസരങ്ങളില്‍ സമരാര്‍ജ്ജിതസ്വത്തുക്കളോടൊപ്പം അനാഥരും മറ്റുമായ സ്ത്രീകളുണ്ടാകും. ഖുര്‍ ആനിക നിയമ പ്രകാരം അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണു. വിവാഹം കഴിച്ചില്ലെങ്കിലും അവര്‍ അനുവദനീയമാകുന്ന നിയമത്തെക്കുറിച്ചാണീ സൂക്തത്തിലെ പ്രത്യുത വാക്ക് പരാമര്‍ശിക്കുന്നത്. അതിങ്ങിനെ. ..യുദ്ധം കഴിഞ്ഞ് ശത്രു രാജ്യത്ത് നിന്ന് അവര്‍ ഇസ്ലാമിക ഗവര്‍മ്മെന്റിന്റെ അധികാര പരിധിയിലേക്ക് വരുന്നു. അങ്ങിനെ ഗവര്‍മ്മെന്റിനെ ചുമതലയിലായിക്കഴിഞ്ഞാല്‍ അവരുമായി ഒരു പട്ടാളക്കാരനും ബന്ധം പുലര്‍ത്താന്‍ അനുവാദമില്ല. പക്ഷേ ഗവര്‍മ്മെന്റ് അവരെ ആരുടെയെങ്കിലും ഉടമസ്ഥതയിലേക്ക് പിന്നീട് കൈമാറിക്കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലെ നിയമാനുസ്ര്യതമായിത്തീരും ആ ബന്ധം . ഇതിനെയാണു ഉടമസ്ഥാവകാശത്തിലുള്ള സ്ത്രീകള്‍ എന്നു പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും ഒരാളുടെ ഉടമാവകാശത്തിലേക്ക് കൈമാറപ്പെട്ട സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ മറ്റൊരാള്‍ക്കനുവാദമില്ല. ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. (അപ്പോള്‍ സദാചാരം കൂടിപ്പോയി എന്നാകും മാഷിന്റെ പരാതി.. !!)

ഇസ് ലാമിനു സദാചാരം കൂടിപ്പോയെന്ന പരാതി ഇപ്പോള്‍ മാറി സദാചാരമില്ലെന്നായോ? മാഷ് നോട്ട് ചെയ്യണം.

1) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരഅക്കപ്പെടുന്നതോടെ അവരെ ഉപയോഗിക്കാന്‍ പട്ടാളക്കാര്‍ക്കും മറ്റാര്‍ക്കും അനുവാദമില്ല. കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. (മതമില്ലാത്ത മതരഹിതരുടെയും മതവിരുദ്ധരുടെയും ഗ്വാണ്ടനാമോകള്‍ ഇവിടെ നടക്കില്ലെന്നര്‍ത്ഥം.)

2)അവര്‍ ഗവര്‍മ്മെന്റ് വശം ഏല്പ്പിക്കപ്പെടണം. ഗവര്‍മ്മെന്റിനു മാത്രമേ അവരെ വിട്ടയക്കുകയോ പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുള്ളൂ.

3)അങ്ങിനെ കൈമാറിയാല്‍ അത് നിയമാനുസ്ര്യതം തന്നെ. അല്ലെന്ന് പറയാന്‍ മാഷിനവകാശമുണ്ട്. പക്ഷേ വ്യക്തമായ നിബന്ധനകളോടെ സദാചാരബന്ധിതമായി മാത്രമേ ഇവിടെ ഖുര്‍ ആന്‍ സംസാരിക്കുന്നുള്ളൂ എന്ന ഞങ്ങളുടെ തിരുത്തിനെക്കുറിച്ച് വ്യക്തമായി ഉത്തരം തരിക. ഇതെങ്ങിനെ സദാചാര വിരുദ്ധമാകും? പട്ടാള അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. 'മുസ്ല്യാര്‍ പറഞ്ഞത് പോലെ കല്ലേറു കൊണ്ടു മരിക്കേണ്ടിവരും'. മാഷിന്റെ 'പരിഷ്ക്ര്യതപുരോഗമന' ജാടകളുടെ കാലത്ത് എന്തു സംഭവിക്കുന്നു എന്ന് കണ്ണൂ തുറന്ന് നോക്കേണ്ടതുണ്ട്. ഇവിടെ എന്തു സദാചാരമാണു ഗവര്‍മ്മെന്റുകള്‍ സം രക്ഷിക്കുന്നത്? ഗ്വാണ്ടനാമോയില്‍ തടവില്‍ പിടിക്കപ്പെടുന്ന മുസ്ലിം സ്ത്രീയോട്/പുരുഷനോട് പരിഷ്ക്ര്യത പുരോഗമന നാഗരിക' (ത്ഫൂ!!) ഗവര്‍മ്മെന്റ് കാട്ടിക്കൊണ്ടിരിക്കുന്ന സദാചാരം കണ്ണൂള്ളവരൊക്കെ കാണുന്നുണ്ട്. മതത്തെ പടിക്ക് പുറത്ത് നിര്‍ത്തിയ, ഇസ്ലാം കൊണ്ട് 'അപരിഷ്ക്ര്യതവും ക്രൂരവുമാകാത്ത' ഭരണകൂടങ്ങള്‍ യുദ്ധ ഘട്ടങ്ങളിലും അനന്തരവും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും കാണുണ്ട് മനുഷ്യര്‍. ‍ബുദ്ധിപരമായ സത്യസന്ധതയുണ്ടെങ്കില്‍ അതുമായി കൂട്ടീ വായിക്കണം മാഷ് ഖുര്‍ ആനിന്റെ ഈ വിധിയെ. എത്ര ന്യായമാണിത്. എന്തൊരു നല്ല സമീപനമാണിത്!!. ഒരു ഗവര്‍മ്മെന്റ് ഒരാളുടെ ഉടമസ്ഥതയിലേക്ക് (യുദ്ധഘട്ടത്തില്‍ മാത്രം!!!) ഏല്പ്പിച്ചു കൊടുക്കുന്ന സ്ത്രീകള്‍ നിയമാനുസ്ര്യതമാണെന്ന ദൈവികവിധിയില്‍ എന്തു ന്യായത്തില്‍ ഏതു സദാചാരപ്പല്ലിയാണാവോ മുറുമുറുക്കുക!!

4) ഇനി മാഷ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം... അങ്ങിനെ ഈ സ്ത്രീയില്‍ കുട്ടിയുണ്ടായാല്‍ ആ കുട്ടികള്‍ നിയമാനുസ്ര്യത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക് ഇവര്‍ക്കും മറ്റൊരു ഭാര്യയില്‍ ജനിച്ച സന്തതികള്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളുമുണ്ടാകും. അവളെ മറ്റാര്‍ക്കും കൈമാറാനും പാടില്ല. (മതവിരുദ്ധന്മാര്‍ വിവാഹം കഴിക്കാതെ വെച്ചു പൊറുപ്പിക്കാമെന്ന് വാദിക്കുന്ന ഡേറ്റിംഗ് കുസ്ര്യതികളില്‍ മക്കളുണ്ടായാല്‍ അവരുടെ സ്ഥിതിയെന്ത്? വെറുതെയാണോ ഫാദര്‍ ലസ് അമേരിക്ക എന്നു വിളിക്കുന്നത്? ജാരസന്തതികളെ തട്ടിയിട്ട്, അഛനാരെന്നറിയാത്ത മക്കളെക്കൊണ്ട് യൂറോപ്പിലൊന്നും വഴി നടക്കാന്‍ കഴിയുന്നില്ലത്രെ..ഇതിലൊന്നും ഒരു സദാചാരഭ്രംശവുമില്ലല്ലോ മാഷെ.. ..കാരണം അവിടെയൊന്നും ഇസ്ലാം വിമര്‍ശനത്തിനു സ്കോപ്പില്ലല്ലോ...പക്ഷേ സത്യം മനസ്സിലാക്കും മാഷ് എന്ന പ്രതീക്ഷ കൊണ്ടെഴുതുന്നു എന്ന് മാത്രം.

5) അദ്ദേഹം മരിച്ചാല്‍ മാത്രമേ ഉടമസ്ഥാവകാശത്തില്‍ നിന്ന് അവര്‍ ഒഴിവാകുന്നുള്ളൂ.. വിവാഹം ഒരു കരാറാണു മാഷെ. ഇതും നിയമാനുസ്ര്യതമായ കരാര്‍ തന്നെ. ഇസ്ലാമില്‍ മറ്റു 'ചിന്നവീടുകള്‍' ഇല്ലല്ലോ.

തുടരും..

December 23, 2008 1:07 AM

പ്രതിവാദം said...

ea jabbar said...
ഏത് ഇസ്ലാമിലെ കാര്യമാ ഇസ്ലാം വിചാരം പറയുന്നേ?
അടിമത്തം അംഗീകരിക്കാത്ത ഇസ്ലമോ? അങ്ങനെയൊരു ഇസ്ലാം ,ഖുര്‍ ആന്‍ ഹദീസ് , ചരിത്രം, നിയമസംഹിതകള്‍ , കര്‍മ്മശാസ്ത്രങ്ങള്‍ എന്നിവയൊക്കെ കണ്ണിലെണ്ണയൊഴിച്ചു പരതിയാലും ആര്‍ക്കും കണ്ടെത്താനാവില്ല. ആധുനിക ബുദ്ധിജീവികള്‍ അങ്ങനെയൊന്നുണ്ടാക്കിയതാകും. നല്ലതു തന്നെ . ആട്ടെ ഒരു ചോദ്യം .ഈ അടിമത്തം അത്ര മോശപ്പെട്ട സംഗതിയാണെന്ന് ഇസ്ലാം വിചാരത്തിനെങ്ങനെയാ മനസ്സിലായത്?
അല്ലാഹുവോ നബിയോ അങ്ങനെയൊരു സൂചനപോലും നല്‍കിയതായി പ്രമാണരേഖകളിലൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇസ്ലാം അടിമത്തത്തെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു എന്ന് , എല്ലാ ഗ്രൂപ്പുകാരുടെയും പ്രമാണങ്ങള്‍ ഉദ്ധരിച്ചു ഞാന്‍ തെളിയിക്കാം. ഇസ്ലാംവിചാരം അംഗീകരിക്കുന്ന ഗ്രൂപ്പ് ഏതാണെന്നു പറഞ്ഞാല്‍ ഉദ്ധരിക്കാന്‍ സൌകര്യമായിരിക്കും.

താങ്കള്‍ സോളിഡാരിറ്റിയാണെങ്കില്‍ മൌദൂദിയായിരിക്കുമല്ലോ ഇഷ്ട ഗുരു. അദ്ദേഹത്തിന്റെയാ ഈ ഉദ്ധരണി.:---
[മുജ് ആണെങ്കില്‍ വിസ്തരിച്ചു വേറെ തരാം. സുന്നിയാണെങ്കില്‍ ഫത് ഹുല്‍ മുഈന്‍ തന്നെ പോരെ?]

“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

പ്രതിവാദം said...

ഇസ് ലാം വിചാരം said...
ചോദ്യം രണ്ട്..

2) പ്രവാചകനെത്ര അടിമകള്‍ ? എത്ര വെപ്പാട്ടികള്‍ ഉണ്ടായിരുന്നു?

ഉമറിനു എത്ര അടിമകള്‍? എത്ര വെപ്പാട്ടീകള്‍ ഉണ്ടായിരുന്നു?

അബൂബക്കറിനു..അലിക്ക്...?

ഇവരൊക്കെയായിരുന്നു ഇസ്ലാമിന്റെ നേതാക്കള്‍.

ഇനി ഇസ്ലാം ഇവരെയെല്ലാം ഒഴിവാക്കി ജബ്ബാര്‍മാഷിന്റെ നേത്ര്യത്വം സ്വീകരിക്കണമെന്നാണെങ്കില്‍
ആലോചിക്കാവുന്നതാണു.

December 23, 2008 8:57 AM

പ്രതിവാദം said...

ea jabbar said...
പ്രവാചകന്‍ ഒരു വെപ്പാട്ടിയുടെ അടുത്തും പോയില്ല. ഒരടിമയെയും സ്വീകരിച്ചില്ല.

ചുണയുണ്ടെങ്കില്‍ തെളിയിക്ക് മാഷെ..

അനസ് പറയുന്നു. : ഉമ്മുസുലൈം ഒരു കൂട്ടം സ്ത്രീകളുടെ കൂടെ യാത്രയിലായിരുന്നു. തിരുമേനി(സ)യുടെ അടിമ അഞ്ചഷയാണ് ഒട്ടകങ്ങളെ തെളിച്ചിരുന്നത്. തിരുമേനി അരുളി “അഞ്ചഷ്; പതുക്കെ തെളിക്കുക, നീ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പളുങ്കുപാത്രങ്ങളെയാണ്.” { ഹദീസ് 2004. ബുഖാരി പരിഭാഷ. സി എന്‍ അഹ്മദ് മൌലവി. പേജ് 948. നാലാം പതിപ്പ്. അല്‍ഹുദാ ബുക്സ്റ്റാള്‍ കോഴിക്കോട്.}
മാരിയതുല്‍ ഖിബ്തിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ചരിത്രമായ ചരിത്രത്തിലൊക്കെയും പറയുന്നു. ഞാന്‍ മദ്രസയിലും പഠിച്ചതോര്‍ക്കുന്നു. ആ പെണ്ണിനെ നബിക്ക് ഏതോ രാജാ‍വ് സമ്മാനമായി കൊടുത്തയച്ചതായിരുന്നുവത്രേ. ആ സമ്മാനം അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവളില്‍ അദ്ദേഹത്തിനു സന്താനം ജനിക്കുകയുമൊക്കെ ണ്ടായിട്ടുണ്ട്. ആ പെണ്ണുകാരണം നബിയും അല്ലാഹുവും കൊറേ എടങ്ങേറാകേണ്ടിയും വന്നിട്ടുണ്ട്. ആ കാര്യം നമ്മള്‍ തന്നെ മുമ്പൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്തതുമാണ്. നമ്മളെ ഇസ്ലാം വിചാരം എവ്ട്ന്നാണാവോ ഇസ്ലാം ചരിത്രം പഠിച്ചത്!