Wednesday, December 24, 2008

സ്ത്രീ മൌദൂദിയുടെ ഇസ്ലാമില്‍

കടപ്പാട്:

ഇ.എ.ജബ്ബാര്‍

യഥാര്‍ത്ഥ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനമെന്തെന്ന് ഫത് ഹുല്‍ മുഈനില്‍ നാം കണ്ടു. ഇനി ആധുനികവല്‍ക്കരിക്കപ്പെട്ട ഇസ്ലാമില്‍ എന്താണു സ്ത്രീയുടെ സ്ഥാനം എന്നു നോക്കാം .ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സംസ്കാരത്തെ അതി നിശിതമായും കര്‍ക്കശമായും നിരീക്ഷിച്ച ശേഷം അതിനു പകരം വെക്കാവുന്ന വിധം ഇസ്ലാമിനെ ആധുനികവല്‍ക്കരിച്ച മഹാപണ്ഡിതനാണു മൌദൂദി. 500 കൊല്ലം മുമ്പ് സെയ്നുദ്ദീന്‍ മഖ്ദൂം എഴുതിയ കാര്യങ്ങളില്‍നിന്നും എത്ര വ്യത്യാസമുണ്ട് 50 കൊല്ലം മുമ്പ് മൌദൂദി എഴുതിയതിനെന്നു നോക്കാം: അദ്ദേഹത്തിന്റെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തില്‍നിന്ന് :-

“ഇസ്ലാമിക നിയമത്തില്‍ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരിക്കുകയാണ്. സമ്പാദനത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും. ഈ കാശുകൊണ്ട് വീട് നിയന്ത്രിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. “സ്ത്രീ ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച് അവള്‍ അന്ത്യനാളില്‍ ചോദിക്കപ്പെടുകയും ചെയ്യും. “(ബുഖാരി) . പുറം ലോകത്തെ പ്രവര്‍ത്തനങ്ങളുമായി ബധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നമസ്കാരം നിര്‍ബ്ബന്ധമില്ല.”(അബൂദാവൂദ്). യുദ്ധവും നിര്‍ബ്ബന്ധമില്ല. മരണസംബന്ധമായ കാര്യങ്ങളില്‍ ഇവള്‍ക്കു പങ്കു കൊള്ളേണ്ടതില്ല .എന്നല്ല, അതില്‍നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി) .“സ്ത്രീക്കു ജമാ അത്തു നമസ്കാരമോ പള്ളിയില്‍ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ് വൃത്തകളായ സ്ത്രീകളോടൊപ്പം മസ്ജിദില്‍ പോകാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉറ്റ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുമില്ല.”(തിര്‍മിദി)ചുരുക്കത്തില്‍ ഒരു വിധേനയും സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം ഇത് ഇഷ്ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കല്‍പ്പിക്കുന്നത് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരി‍ക്കട്ടെ” (ഖുര്‍ ആന്‍ )

സ്ത്രീകള്‍ വീട്ടില്‍ അടങ്ങ്യൊതുങ്ങിയിരിക്കട്ടെ എന്ന ആയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇതു തന്നെ. എങ്കിലും വളരെ അത്യാവശ്യഘട്ടത്തില്‍ വീട്ടില്‍നിന്നിറങ്ങേണ്ടി വരുമെന്നതിനാല്‍ അധികം കര്‍ക്കശമാക്കിയിട്ടില്ല. [വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമെന്നുറപ്പായ ഘട്ടത്തില്‍ അവള്‍‍ക്കു പുറത്തിറങ്ങി നില്‍ക്കുന്നതില്‍ വിരോധമില്ല എന്നാണു ഫത് ഹുല്‍ മുഈനിലുള്ളത്. അതിലും പുരോഗമനമുള്ള നിലപാടു തന്നെയാണിവിടെ മൌദൂദി അവതരിപ്പിക്കുന്നത്.

ചില സ്ത്രീകള്‍ക്കു സംരക്ഷകനായി ആരുമില്ലാ‍തിരിക്കുക, ഉറ്റ ബന്ധുവിന്റെ മരണം , കൊടിയ ദാരിദ്ര്യം, രോഗം ഇതുപോലത്തെ മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളില്‍ നിയമം വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: “തീര്‍ച്ചയായും അല്ലാഹു അത്യാവശ്യങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തിറങ്ങാന്‍ സമ്മതം നല്‍കിയിട്ടുണ്ട്” (ബുഖാരി)

[ഇത് പ്രവാചകപത്നി സൌദ മലവിസര്‍ജ്ജനത്തിനു പുറത്തു പോകാനൊരുങ്ങിയപ്പോള്‍ ഉമറ് അതു തടയാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍ ജിബ്രീലിനെ വിളിച്ച് അഭിപ്രായം ചോദിച്ച ശേഷം നബി പറഞ്ഞതാണ്.]

പക്ഷെ അനുമതി നിര്‍ബ്ബന്ധിതഘട്ടത്തില്‍ മാത്രമാണു നല്‍കുന്നത്. ഇസ്ലാമിലെ കൂട്ടുജീവിതത്തിന്റെ നിയമമായ സ്ത്രീകളുടെ പ്രവര്‍ത്തനപരിധി അവളുടെ വീടാണ്. അവിടെത്തന്നെയാണ് അവള്‍ കഴിയേണ്ടത് എന്നതില്‍ യാതൊരു മാറ്റവുമില്ല.പ്രായപൂര്‍ത്തിയായ സ്ത്രീക്കു തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായപൂര്‍ത്തിയായ പുരുഷനു നല്‍കുന്നത്ര സ്വാതന്ത്ര്യം ഇവള്‍ക്കു നല്‍കുന്നില്ല. ഉദാഹരണമായി പുരുഷനു സ്വാഭിപ്രായം എവിടെയും യാത്ര ചെയ്യാം. പക്ഷെ, സ്ത്രീ അവള്‍ കന്യകയാവട്ടെ,വിവാഹിതയാവട്ടെ, വിധവയാകട്ടെ ആരായാലും തനിച്ചു യാത്ര ചെയ്യാന്‍ പാടില്ല. കൂടെ വിവാഹം ഹറാമായ ഒരാള്‍ ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്.

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ,മൂന്നോ അതിലധികമോ ദിവസത്തെ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യല്‍ , വാപ്പ,സഹോദരന്‍ , ഭര്‍ത്താവ്, മകന്‍ , കെട്ടു ബന്ധം ഹറാമായ മറ്റു വല്ലവരും കൂടെയില്ലാത്ത നിലയില്‍ ,അനുവദനീയമല്ല. ”നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായവര്‍ കൂടെയില്ലാതെ ഒരു ദിവസത്തെ വഴിദൂരമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(തിര്‍മിദി)വീണ്ടും നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായ പുരുഷന്‍ കൂടെയില്ലാതെ ,ഒരു രാത്രിയുടെ ദൈര്‍ഘ്യമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(അബൂദാവൂദ്)

ഈ റിപ്പോര്‍ട്ടുകളിലെല്ലാം യാത്രയുടെ നീളത്തിലാണു വ്യത്യാസമുള്ളത്. യാത്ര ഒരു ദിവസമായാലും രണ്ടു ദിവസമായലുമെല്ലാം നിയമം ഒരുപോലെത്തന്നെയാണ്.

പുരുഷനു തന്റെ വിവാഹക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മുസ്ലിം സ്ത്രീയെയോ യഹൂദസ്ത്രീയെയോ ക്രിസ്ത്യന്‍ സ്ത്രീയെയോ നികാഹു ചെയ്യാനുള്ള അധികാരമുണ്ട്. അടിമസ്ത്രീയെയും ലൈംഗികാവശ്യത്തിനുപയോഗിക്കാം. എന്നാല്‍ സ്ത്രീകള്‍ക്കിതില്‍ യാതൊരു കൈകടത്തലുമില്ല. അവള്‍‍ക്കൊരിക്കലും അമുസ്ലിമിനെ വേളി കഴിക്കാനാവില്ല. “മുസ്ലിംസ്ത്രീകള്‍ അവര്‍ക്കു(അമുസ്ലിംങ്ങള്‍ക്കു)യോജിച്ചവരല്ല, അവര്‍ മുസ്ലിം സ്ത്രീകള്‍ക്കും” (ഖുര്‍ ആന്‍ )സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്താന്‍ പാടില്ല ഖുര്‍ ആനില്‍ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു....”(പര്‍ദ്ദ , അബുല്‍ അ അലാ മൌദൂദി. പേജ് 172..)

[മൌദൂദിയുടെ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് സുന്നികളാണ്.[ ഇര്‍ഷാദ് ബുക്സ്.] സ്ത്രീകളുടെ പള്ളി പ്രവേശനകാര്യത്തിലും മറ്റും ഇപ്പോള്‍ പുരോഗമന മുഖമൂടിയണിയാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം വെളിച്ചത്താക്കാനാണ് സുന്നികള്‍ ഇതു പ്രസിദ്ധീകരിച്ചത്. ജമാ അത്തു കാരുടെ IPH ഇതു പോലെ മൌദൂദി സാഹിത്യം പലതും പൂഴ്ത്തി വെച്ചിട്ടുണ്ട്.]

ഇനി 50 കൊല്ലം മുമ്പത്തെ മൌദൂദിയില്‍നിന്നും ആധുനിക ജമാ അത്തു ബുദ്ധി ജീവികള്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നേറിയെന്നറിയാന്‍ അവരുടെ ചില ഉദ്ധരണികള്‍ കൂടി കാണുക:

ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന്‍ , യുക്തിവാദികളും ഇസ്ലാമും )
“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.“(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)

അഭിപ്രായം രേഖപ്പെടുത്തുക

1 comment:

പ്രതിവാദം said...

ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന്‍ , യുക്തിവാദികളും ഇസ്ലാമും )

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)