Monday, December 29, 2008

സ്നേഹസംവാദം.: ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!

സ്നേഹസംവാദം.: ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!

3 comments:

പ്രതിവാദം said...

വരുവിന്‍ കാണുവിന്‍.

ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രതിവാദം said...

നിത്യസാക്ഷി said...
ജബ്ബാര്‍ ദുര്‍ വ്യാഖ്യാനിച്ചതിങ്ങിനെ:
"
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

"പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)
____________________
ഖുര്‍ ആന്റെ യഥാര്‍ത്ഥ പരിഭാഷ ഇങ്ങിനെ :

"പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, പുരുഷന്‍മാര്‍ അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം പുരുഷന്‍മാരുടെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു."

ഇവിടെ മാഷിന്റെ ദുര്‍ വ്യാഖ്യാനവും പച്ചനുണയെഴുത്തും വ്യക്തമായിക്കാണാം.

وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ

ഈ വാക്കിന്റെ അര്‍ത്ഥം, കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക എന്നാണു. അറബി ഭാഷയില്‍ അല്പ്പമെങ്കിലും വിവരമുള്ളവര്‍ക്ക് ഇത് മനസ്സിലാകും.

ഇതിനു യുക്തിവാദിസംഘം മാഷിനു പഠിപ്പിച്ചു കൊടുത്ത അര്‍ത്ഥം 'കിടപ്പുമുറിയില്‍ കെട്ടിയിടുക' എന്ന്!!!!

ഈ വിവരദോഷം തന്നെയാണു മാഷിന്റെ എല്ലാ ഇസ്ലാം വിമര്‍ശനത്തിലും കാണാറുള്ളത്.

'കിടപ്പുമുറിയില്‍ അവരുമായി അകന്നു നില്‍ക്കാന്‍' ഖുറാന്‍ പറഞ്ഞാല്‍ അത് മാഷ് 'ഭാര്യയെ കെട്ടിയിടലാക്കി' വളച്ചൊടിക്കും. എന്നിട്ട് ഉടനെ ബ്ലോഗാന്‍ തുടങ്ങും. അലങ്കാരത്തിനേതോ ഒരു സ്ത്രീയുടെ കരുവാളിച്ച ശരീരവും!!!. ഇസ്ലാമോഫോബിയയുടെ കാലമായത് കൊണ്ട് ഒരു പാട് പേര്‍ കാര്യമറിയാതെ അനുകൂലിക്കുകയും ചെയ്യും. പക്ഷേ സത്യവും ജബ്ബാര്‍ മാഷുമായി ഒരു ബന്ധവുമില്ല. ആ ഫോട്ടോയും ഇസ്ലാമുമായി ബന്ധമില്ലാത്തത് പോലെ.

വിശ്വാസികള്‍ ഏറെ ബഹുമാനിക്കുന്ന ഖുര്‍ ആന്‍ സൂക്തങ്ങളെ ഏതെങ്കിലും നഗ്ന ഫോട്ടോയുടെ അടിയിലെഴുതി വഷളാക്കാമെന്ന് മാഷ് വ്യാമോഹിക്കരുത്.

അതോടൊപ്പം അസത്യമെഴുതി കാര്യങ്ങളെ സാമാന്യവല്‍ക്കരിച്ച് ഇസ്ലാമിനെ ചാപ്പ കുത്തുന്നതിനിടയില്‍ ദയവു ചെയ്ത് ഖുറാന്‍ സൂക്തങ്ങളെ വെറുതെ വിടുക. അതിനെ വളച്ചൊടിക്കണമെന്നില്ലല്ലോ ഇസ്ലാം വിരോധം ഛര്‍ദ്ദിക്കാന്‍.

December 29, 2008 4:06 AM

പ്രതിവാദം said...

സ്നേഹ സംവാദം ബ്ലോഗ്ഗിലെ ഏറ്റവും പുതിയ നിര്‍ദ്ദേശം:
അനില്‍@ബ്ലൊഗ്:
എനിക്കുള്ള ഉപദേശം ഇപ്പോഴാണ് കണ്ടത് കേട്ടോ.

ഒരു മതത്തേയും അപമാനിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല. പക്ഷെ ഖുറാന്‍ ദൈവം പുറത്തിറക്കിയ ഗ്രന്ധമാണെന്നു ഞാന്‍ കരുതുന്നുമില്ല. ആണെങ്കില്‍ ഇപ്രകാരമുള്ള കണ്‍ഫ്യൂഷനുകള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ.

"ഇനി, മാനനഷ്ടക്കേസിനു വകുപ്പുണ്ടെങ്കില്‍ എന്റെ പ്രിയ സുഹൃത്തുക്കള്‍ ജബ്ബാര്‍ മാഷിനെതിരെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സത്യത്തില്‍ അദ്ദേഹം ഖുറാന്‍ വളച്ചൊടിക്കുകയാണെന്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം."

December 29, 2008 9:04 AM




എല്ലാ ഇസ്ലാമിസ്റ്റുകളും, ഒറ്റക്കോ, കൂട്ടായോ, ഇ.എ.ജബ്ബാറിനെതിരെ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു